ദൈവശാസ്ത്രത്തിന്റെ സംഭാവനകളും ക്രിസ്തീയ വിശ്വാസത്തിൽ വളരെ  പ്രാധാന്യമുള്ളതാണ്, വെറുതെ വാക്യങ്ങൾ മാത്രം നോക്കിപ്പോയാൽ പല പ്രശനങ്ങളും ഉണ്ടാകും. ഉദാഹരണമായി ബൈബിളില്‍ യഹോവ പലപ്പോഴും ഒരു സര്‍വ്വജ്ഞാനി പെരുമാറുന്നത് പോലെയല്ല പെരുമാറുന്നത്. മനുഷ്യരോടും ആത്മജീവികളോടുമൊക്കെ ദൈവം അഭിപ്രായം ചോദിക്കുന്നു, മനുഷ്യര്‍ പറയുന്നതിനനുസരിച്ച് ദൈവം തീരുമാനങ്ങള്‍ തിരുത്തുന്നു, ദൈവം പലതും ഓര്‍ക്കുന്നു, ദൈവം അനുതപിക്കുന്നു, ദൈവം പലതും ആരാഞ്ഞറിയുന്നു, മനസ്സിൽ പദ്ധതിയിട്ട് ആത്മഗതം ചെയ്യുന്നു ഇങ്ങനെയൊക്കെ വാക്യങ്ങള്‍ ഉണ്ട്. എന്നാല്‍ ദൈവം സര്‍വ്വജ്ഞാനിയാണ് എന്ന ദൈവശാസ്ത്ര ചിന്തയ്ക്ക് പ്രാമുഖ്യം നല്‍കി…

റോമന്‍ സാമ്രാജ്യത്തില്‍ വിജയിച്ച ക്രിസ്ത്യാനിത്വം അതേ സമയത്ത് എത്തിയ ഇന്ത്യയില്‍ ഒരു കാലത്തും വിജയിച്ചില്ല. രണ്ടിടത്തും ബഹുസ്വര സമൂഹങ്ങളും ബഹുദൈവാരാധനയുമാണ്‌ ഉണ്ടായിരുന്നത്. ഒരു പ്രധാന വ്യത്യാസം റോമന്‍ സാമ്രാജ്യത്തില്‍ രണ്ടാം നൂറ്റാണ്ടിനും അതിനു ശേഷവും ഉണ്ടായിരുന്നത് പോലെ ക്രിസ്ത്യന്‍ അപ്പോളോജെറ്റിക്സ്‌ ആദിമ കാലത്ത് ഇന്ത്യയില്‍ വളര്‍ന്നിട്ടില്ല എന്ന് മാത്രമല്ല പേര് പറയത്തക്ക ഒരു ക്രിസ്ത്യന്‍ രചയിതാവ് പോലും ആ കാലത്ത് നിന്ന് ഉണ്ടായിട്ടില്ല. ആദിമ കാലം പോകട്ടെ ഒരു വിശ്വാസിക്ക് പ്രയോജനം ചെയ്യുന്ന നിലയില്‍ സംഭാവനകള്‍ നല്‍കിയ…

ത്രിത്വവിരുദ്ധരുടെ ഒരു പ്രധാന ആരോപണം ഇങ്ങനെയാണ്: “സാത്താൻ, മോശ, വയറ്, ജാതികളുടെ ദൈവങ്ങൾ, ദേവസഭയിലെ അംഗങ്ങൾ എന്നിവരെയും ദൈവം എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അവരാരും സത്യദൈവമല്ല. അവരെ ദൈവം എന്ന് വിളിച്ചിരിക്കുന്നത്‌ പോലെ യേശുവിനെയും ദൈവം എന്ന് പറയാം എന്നാൽ യേശു സത്യദൈവമല്ല.” യേശുവിനെയും സാത്താനെയുമൊക്കെ ഇത്തരത്തിൽ തുലനം ചെയ്യുന്നത് ന്യായമായ ഒരു വ്യാഖ്യാന സമീപനമാണോ? അങ്ങനെ താരതമ്യം ചെയ്യുമ്പോൾ യേശു സത്യദൈവമല്ല എന്ന നിഗമനത്തിൽ എത്തിച്ചേരുവാൻ സാധിക്കുമോ? അനേക വാക്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഇതിനു ഒരു…

Follow us: